
ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ഈശ്വരി റാവു. വർഷങ്ങൾക്കു മുൻപ് ജയറാമിനെ നായകനാക്കി ഹരിദാസ് സംവിധാനം ചെയ്ത ഉൗട്ടിപ്പട്ടണം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചാണ് തെന്നിന്ത്യൻ താരം ഈശ്വരി റാവു മലയാളത്തിലേക്ക് എത്തുന്നത്. രഞ്ജിനി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഈശ്വരി റാവു മമ്മൂട്ടി ചിത്രം ഉണ്ടയിൽ അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ.ജി.എഫ് 2 വിൽ ഫാത്തിമ എന്ന കഥാപാത്രമായി തിളങ്ങി. കെ.ജി.എഫ് സംവിധായകനായ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം സലാറിൽ പ്രഭാസിന്റെ അമ്മവേഷമാണ് ഈശ്വരി റാവുവിന്. അതേസമയം തമന്ന ആണ് അരുൺ ഗോപി ചിത്രത്തിലെ നായിക. . കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, ശരത്‌കുമാർ, ലെന ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്നു.