venu

നെയ്യാറ്റിൻകര : ദ്യുതി അക്ഷരക്കൂട്ടായ്മയും സ്വദേശാഭിമാനി കൾച്ചറൽ സെന്ററും സംയുക്തമായി കഥാകൃത്ത് എസ്.വി. വേണുഗോപൻനായരുടെ 41 ാം ചരമദിനത്തിൽ രേഖയുള്ള ഒരാൾ എന്ന ശീർഷകത്തിൽ സ്മൃതി സായാഹ്നം സംഘടിപ്പിച്ചു. ധനുവച്ചപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ ചേർന്ന ചടങ്ങിൽ ഡോ. എം. രാജീവ്കുമാർ .എസ്.വി അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.കെ.വിനോദ് സെൻ ആമുഖപ്രസംഗം നടത്തി. തിരഞ്ഞെടുത്ത എസ്.വി കഥകളിലെ പ്രസക്തഭാഗങ്ങൾ ഡോ.ബിജു ബാലകൃഷ്ണൻ,ഷിബു ആറാലുംമൂട്,സുമേഷ് കൃഷ്ണൻ,ഡോ.ഹരീഷ് ശക്തിധരൻ,സപ്ന സിന്ധ്യ,ബിന്ദു.എൽ.കെ,ശ്രീകാന്ത് നിള,മണികണ്ഠൻ മണലൂർ,ഗിരീഷ് പരുത്തിമഠം,മനോഹരൻ അരുവിയോട് എന്നിവർ വായിച്ചു. അഡ്വ.കെ.ആർ.പത്മകുമാർ,ഡോ.ജെ.കുമാർ,ഡോ. ശ്രീജാ ശങ്കർ,സിന്ധു വാസുദേവൻ,സതീഷ് കിടാരക്കുഴി,അജിത്ത്.വി.എസ് എന്നിവർ പങ്കെടുത്തു.ഡോ.ബെറ്റി മോൾ മാത്യു,എ.പി.ജിനൻ,കുന്നിയോട് രാമചന്ദ്രൻ,രചന വേലപ്പൻനായർ,കരിക്കകം ശ്രീകുമാർ എന്നിവർ എസ്.വി ഓർമ്മകൾ പങ്കുവച്ചു.സി.വി.സുരേഷ്,ആർ.വി.അജയഘോഷ്,ഹരി ചാരുത,അജയൻ അരുവിപ്പുറം എന്നിവർ നേതൃത്വം നൽകി. എസ്.വി യുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശിഷ്യരും ചടങ്ങിൽ പങ്കെടുത്തു.