mm

പ്രകൃതീശ്വരി നിൻ

സൗന്ദര്യ സൗരഭ്യമാണീ ലോകം!

പ്രകൃതീശ്വരിയ്ക്കെൻ പ്രണാമം

എങ്ങനെഴുതണം, എന്നെനിയ്ക്കറിയില്ല

എങ്കിലുമെൻ ഹൃദയം തുളുമ്പിടുന്നു

പുഷ്പങ്ങളേ നിങ്ങൾ വിടർത്തുന്ന

പുലരിതൻ വീഥിയ്ക്കെന്തു ശോഭ!

ആരറിയുന്നു പ്രകൃതിതൻ സൗരഭം

ആരറിയുന്നു പുലരിതൻ സൗന്ദര്യം

ഈ കൊച്ചുജീവിത പ്രാരാബ്ധ നിഴലുകൾ

താണ്ടുന്നോർക്കാർക്കുമേ നേരമില്ല!

എന്തൊരു കഷ്ടം! പ്രകൃതിയെ കാണാതെ

പോകിലെന്ത് വ്യർത്ഥമാം ജീവിതം

നീയെനിക്കേകിയ പുലരി തൻ പൂക്കളും

പൂനിലാവും, പുഴകളുമാഴിയും

കാടും, മേടും കാനന ചോലയും

പുഞ്ചപ്പാടങ്ങളും, പഞ്ചഭൂതങ്ങളും

വർണ്ണക്കിളികൾ, വാർമഴവില്ലൊളി

സൗന്ദര്യമങ്ങനെ

ചുരത്തുന്നു ദേവി നീ

പ്രകൃതീശ്വരി... പ്രകൃതീശ്വരീ..

നിൻ സൗന്ദര്യ സൗരഭ്യമാണീലോകം!

ദേവീ, പ്രകൃതീശ്വരിയ്ക്കെൻ പ്രണാമം.