
വക്കം: ഹരിത കർമ്മസേന വഴി സംഭരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡരികിൽ കെട്ടിക്കിടക്കുന്നു. വാർഡുകളിൽ സ്ഥാപിച്ചിരിക്കുന്ന സംഭരണികൾ നിറഞ്ഞ് ബാക്കിയുള്ളവ നിരവധി ചാക്കുകളിൽ കെട്ടി സംഭരണിക്ക് സമീപം കൊണ്ടിട്ട നിലയിലാണ്. സംഭരണിക്ക് പുറത്തുള്ള മാലിന്യങ്ങൾ പലയിടങ്ങളിലും തെരുവ് നായ്ക്കൾ കടിച്ചുകീറി സംഭരണിയുടെ പരിസരമാകെ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ. പള്ളിമുക്ക്, മീരാൻ കടവ് തുടങ്ങി കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ ഇത്തരം കാഴ്ച സ്ഥിരമാണെന്നാണ് നാട്ടുകാർ പറയുന്നത്.