lions-club

മലയിൻകീഴ് : മലയിൻകീഴ് ലയൺസ് ക്ലബിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ പി.എം.ജെ.എഫ്.ഡോ.കണ്ണൻ നിർവഹിച്ചു.ക്ലബ്ബ് പ്രോജക്റ്റുകളുടെ ഉദ്ഘാടനം ഐ.ബി.സതീഷ്.എം.എൽ.എ.നിർവഹിച്ചു.മലയിൻകീഴ് ദ്വാരക ഒാഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പേയാട് ലയൺസ് ക്ലബ് പ്രസിഡന്റ് രഘുവരൻനായർ അദ്ധ്യക്ഷത വഹിച്ചു.വൈസ് ഡിസ്ട്രിക് ഗവർണർമാരായ അജയകുമാർ,അബ്ദുൾ വഹാബ്,ശ്രീകുമാരൻ നായർ,മുൻഷി രാജേന്ദ്രൻ,അനിൽകുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി മുൻഷി രാജേന്ദ്രൻ(പ്രസിഡന്റ്),ബിജുലാൽ(സെക്രട്ടറി),നാഗരാജൻ( ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.