തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടൻ നെടുമുടി വേണുവിന്റെ ഒന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി 11‌ന് വൈകിട്ട് 5.30ന് മാസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ നെടുമുടി വേണു നടന പുരസ്‌കാരം നടൻ മണിയൻപിള്ള രാജുവിനും സംഗീത പുരസ്‌കാരം ഗായകൻ ജി. വേണഗോപാലിനും സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ പ്രസിഡന്റ് സുരേഷ് കുമാർ, സംഗീത സംവിധായകൻ രമേശ് നാരായണൻ, സംവിധായകൻ ജി.എസ്. വിജയൻ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് സാംസ്‌കാരിക സമിതി പ്രസിഡന്റ് ഡോ. ജി. രാജ്‌മോഹനും സെക്രട്ടറി മണക്കാട് രാമചന്ദ്രനും അറിയിച്ചു.