oct06c

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ ലഹരി വിമുക്ത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി സന്ദേശം നൽകി. തുടർന്ന് ജാഗ്രത സദസ് സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ജി.തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ സുധീർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൽ ഷൈജു പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ ഡോ.ടി.ആർ.ഷീജാകുമാരി,​ ജാഗ്രതാ സമിതി അംഗം അജിത് പ്രസാദ്,​ ബിനു വേലായുധൻ,​ ഹെഡ്മാസ്റ്റർ ഇൻ ചാർജ് എസ്.അമ്പിളി എന്നിവർ സംസാരിച്ചു.