pic1

നാഗർകോവിൽ: നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്ന് പേരെ പിടികൂടി​. കുളശേഖരം സ്വദേശി അബു മുഹമ്മദ്‌ (44), മണിക്കട്ടി സ്വദേശി പെരിയസ്വാമി (28), കുജൻവിള സ്വദേശി സുതാകർ (29) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ ശരവണ കുമാറിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ശുചീന്ദ്രം, മണികെട്ടിപൊട്ടൽ സ്കൂളിന് അരികെ നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി പ്രത്യേക സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. പ്രതികളുടെ കൈവശം 70 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും, 42000 രൂപയും പൊലീസ് പിടിച്ചെടുത്തു. ശുചീന്ദ്രം പൊലീസ് പ്രതികളെ റിമാൻഡ് ചെയ്തു.