വർക്കല: ഇടവ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും ഇടവ പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിൽ 9ന് വൈകിട്ട് 4ന് ഇടവ വലിയമദ്രസ ഹാൾ കാമ്പൗണ്ടിൽ നബിദിന സാംസ്കാരിക സമ്മേളനവും പ്രതിഭാസംഗമവും നടക്കും.അഡ്വ.വി.ജോയി എം.എൽ.എ,അടൂർപ്രകാശ് എം.പി,പാളയംഇമാം ഡോ.വി.പി.സുഹൈബ് മൗലവി,ഫാദർ സിറിയക് കാനയിൽ, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, പാലക്കാവ് ക്ഷേത്രം സെക്രട്ടറി രഘുവരൻ, വലിയപളളി ഇമാം ഷാജഹാൻ ഫൈസി,ട്രാവൻകൂർ എൻജിനിയറിംഗ് കോളേജ് ഡയറക്ടർ നാദിർഷാ,എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജി.എസ്.ആർ.എം,പ്രൊഫ.അജയൻപനയറ,ഗ്രാമപഞ്ചായത്തംഗം ഹർഷാദ് സാബു, ഇടവ റെയിൽവേസ്റ്റേഷൻ ജുമാ മസ്ജിദ് ഇമാം ഹുസൈൻ ദാരിമി,വലിയപളളി മുൻ ഇമാം മുഹമ്മദ് ഹനീഫ ബാഖവി തുടങ്ങിയവർ പങ്കെടുക്കും.