saraswatham

പാറശാല:പാറശാല ശ്രീ മഹാദേവർ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നവരാത്രിയോടനുബന്ധിച്ച് സാരസ്വതം സംഗീതാർച്ചനയും സർഗ സംഗമ സദസും സംഘടിപ്പിച്ചു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു.മുഖ്യ രക്ഷാധികാരി കവി സുകു മരുതത്തൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ചരിത്രകാരനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ കാർത്തികേയൻ മുഖ്യ പ്രഭാഷണം നടത്തി.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻഡാർവിൻ,പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത,കരമന ജയൻ,അഡ്വ.സി.ആർ.പ്രാണകുമാർ,ആർ.ബിജു,ഡോ.ബിജു ബാലകൃഷ്ണൻ,ഡോ.സി.സുരേഷ്കുമാർ, വിനിതകുമാരി,ഉദയൻ കൊക്കോട്, ഡോ.രമേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി നടപ്പിലാക്കിയ പ്രഥമ പത്മശ്രീ പാറശാല പൊന്നമ്മാൾ സ്‌മൃതി പുരസ്‌കാരം സിനിമാ പിന്നണി ഗായിക രാജലക്ഷ്മിക്കും, പ്രഥമ പാറശാല തങ്കപ്പൻ ഭാഗവതർ സ്‌മൃതി പുരസ്‌കാരം തിരുവട്ടാർ രവിക്കും സമ്മാനിച്ചു.കെ.ശിവകുമാർ സ്വാഗതവും കെ.ആർ.പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.