
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് 2007 മാർച്ച് 2ന് വിദ്യാഭ്യസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പാലിച്ചിരുന്നെങ്കിൽ ബുധനാഴ്ച രാത്രിയിലെ അപകടം ഒഴിവാകുമായിരുന്നു.
അടുത്തകാലത്തായി സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിനോദയാത്ര പുറപ്പെടുന്നതു സന്ധ്യ കഴിയുമ്പോഴാണ്. വിനോദയാത്ര ആരംഭിക്കുന്നതിനു മുമ്പ് യാത്രാവിവരങ്ങൾ ബന്ധപ്പെട്ട ആർ.ടി.ഒയെ അറിയിക്കണമെന്ന് കഴിഞ്ഞ ജൂലായ് 7ന് മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസവകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. രൂപമാറ്റം വരുത്താത്ത വാഹനങ്ങളിലാവണം യാത്രയെന്നും ആ ഉത്തരവിൽ പറയുന്നു. യാത്രയുടെ സംഘാടകർ ആർ.ടി.ഒയെ വിവരം അറിയിച്ചിരുന്നുവെങ്കിൽ ബ്ലാക്ക് ലിസ്റ്റിൽപെട്ട വാഹനം ഉപയോഗിക്കാൻ അനുവദിക്കുമായിരുന്നില്ല.
ഉത്തരവിലെ മറ്റ് നിർദ്ദേശങ്ങൾ
സ്ഥലം, വാഹനം, താമസസ്ഥലം എന്നി സ്കൂൾ ഉപദേശ സമിതി, പി.ടി.എ ചർച്ച ചെയ്യണം
പ്രഥമാദ്ധ്യാപകനോ സീനിയർ അസിസ്റ്റന്റോ യാത്രാസംഘത്തെ അനുഗമിക്കണം
അമിവേഗത നിയന്ത്രിക്കണം. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം
15 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ/ അദ്ധ്യാപിക എന്ന അനുപാതം പാലിക്കണം