
പാറശാല: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ധനുവച്ചപുരത്ത് നടന്ന അനുസ്മരണ യോഗം കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത്കുമാർ ഉദ്ഘാടനം ചെയ്തു. ബൈജു അദ്ധ്യക്ഷത വഹിച്ചു. വിജയൻ പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ കൊല്ലയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ധനുവച്ചപുരം പ്രസാദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൊല്ലയിൽ ആനന്ദൻ, അനീഷ് ധനുവച്ചപുരം എന്നിവർ സംസാരിച്ചു.