
പാറശാല: വോയ്സ് ഒഫ് ഇന്ത്യ സ്കൂൾ ഒഫ് മ്യൂസിക്കിൽ സംഗീത- നൃത്ത-വാദ്യോപകരണ ക്ലാസുകൾ പിന്നണി ഗായിക സരിതാറാം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ വൈ.എസ്.ബാബു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.ടി.ജോർജ്, ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, സ്കൂൾ കൺവീനർ എസ്.എസ്.ലളിത്, ഗായകൻ പി.എ.അനിൽ, പഞ്ചായത്ത് അംഗങ്ങളായ എസ്.താര, മുഞ്ചിറ രാമകുമാർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ സംഗീതാർച്ചനയും വിദ്യാരംഭം ക്ലാസുകളും നടന്നു.