തിരുവനന്തപുരം : 14 മുതൽ 17 വരെ കൊല്ലത്ത് നടക്കുന്ന ആർ.എസ്.പി സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ മോട്ടോർ തൊഴിലാളി യൂണിയൻ (യു.ടി.യു.സി) ജില്ലാ നേതൃയോഗം തീരുമാനിച്ചു. 15ന് ആശ്രാമം മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനത്തിൽ ജില്ലയിലെ യു.ടി.യു.സി തൊഴിലാളികൾ കുടുംബസമേതം പങ്കെടുക്കും. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ. എം.കെ.അജയ ഘോഷ്, സെക്രട്ടറി കുമാരപുരം ഗോപൻ, അഡ്വ.രാജേഷ് എന്നിവർ സംസാരിച്ചു.