vld-1

വെള്ളറട: യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി വെള്ളറട സെന്ററിന്റെ വികസനത്തിനായി സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ വികസന സമിതി യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് മെമ്പർമാരായ രാജേന്ദ്ര കുമാർ,​ ലളിത,​ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണ,​ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തി,​ ബ്ളോക്ക് പഞ്ചായത്ത് അംഗം ഷൈൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.