തിരുവനന്തപുരം: വലിയവിള ശിവരാമപിള്ള എൻ.എസ്.എസ് കരയോഗത്തിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നടന്നു. പുതിയ ഭാരവാഹികളായി വി.സുകുമാരൻ നായർ (പ്രസിഡന്റ്), വിമലാലയം ശശി (വൈസ് പ്രസിഡന്റ്), എസ്. കൃഷ്ണൻ നായർ (സെക്രട്ടറി), ടി.വി.സതീഷ് ബാബു (ജോയിന്റ് സെക്രട്ടറി),ജയകുമാർ നായർ (ട്രഷറർ), ആർ. സുഷമ ബായി (വനിതാസമാജം പ്രസിഡന്റ്), വസന്തകുമാരി (വനിതാസമാജം സെക്രട്ടറി), താലൂക്ക് യൂണിയൻ പ്രതിനിധികളായി എസ്. ആനന്ദ്, വേണുകുമാർ ഇലക്ട്രോൾ പ്രതിനിധിയായി കെ.ആർ.ജി. ഉണ്ണിത്താൻ എന്നിവരെ തിരഞ്ഞെടുത്തു.