തിരുവനന്തപുരം: നേമം, നെയ്യാറ്റിൻകര മേഖലയിൽ ട്രാക്ക് നന്നാക്കുന്ന ജോലിയുള്ളതിനാൽ നാളെ ഇൗ റൂട്ടിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളത്തെ കൊല്ലം - കന്യാകുമാരി മെമു, കന്യാകുമാരി - കൊല്ലം മെമു എന്നിവ റദ്ദാക്കി. ഉച്ചയ്‌ക്ക് ഒന്നിന് നാഗർകോവിലിൽ നിന്നുള്ള കോട്ടയം എക്‌സ്‌പ്രസ് ഒന്നരമണിക്കൂർ വൈകി ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കും ഉച്ചയ്‌ക്ക് 1.40ന് കൊച്ചുവേളിയിൽ നിന്നുള്ള നാഗർകോവിൽ പാസഞ്ചർ എക്‌സ്‌പ്രസ് ഒന്നരമണിക്കൂർ വൈകി വൈകിട്ട് 3.10നുമായിരിക്കും പുറപ്പെടുക.