തിരുവനന്തപുരം : ലോക സാന്ത്വന പരിചരണ ദിനാചരണത്തോടനുബന്ധിച്ച് രാജേശ്വരി ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് റൺ സംഘടിപ്പിക്കും.നാളെ വൈകിട്ട് 3.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.എ.നസിം ഫ്ളാഗ് ഓഫ് ചെയ്യും.

പാളയം, സ്റ്റാച്യു സെക്രട്ടേറിയറ്റ് വഴി നാഷണൽ ക്ലബ്ബിൽ സമാപിക്കും.സമാപന സമ്മേളനം വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.സൂര്യ കൃഷ്ണാമൂർത്തി മുഖ്യതിഥിയാകും.ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.സി.വി പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും.