
ആലപ്പുഴ: സൗത്ത് ആര്യാട് ചിറപ്പറമ്പ് കടുവാപറമ്പിൽ മുൻ സൈനികൻ എം.സി.തോമസ് (അപ്പച്ചൻ, റിട്ട. കെ.എസ്.ആർ.ടി.സി -78) നിര്യാതനായി. ഭാര്യ: എൽസമ്മ തോമസ്. മക്കൾ: ഷൈൻ തോമസ് (സി.പി.എം എൽ.സി അംഗം, വട്ടിയൂർക്കാവ്), ഷനോ തോമസ് (സൗദി), ഷിജു തോമസ് (മിലിട്ടറി). മരുമക്കൾ: ഷിനി മാത്യു (ക്രൈസ്റ്റ് നഗർ സ്‌കൂൾ തിരുവനന്തപുരം), നീതാ സക്കറിയ (സൗദി), മരിയാ ജോസഫ് (ഡൽഹി). സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 4ന് ആര്യാട് ലിറ്റിൽ ഫ്ളവർ പള്ളിയിൽ.