തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാഷണൽ സർവീസ് സ്കീമിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഉണർവ് പരിപാടിയുടെ കോളേജ് തല ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ.ജിത.എസ്.ആർ നിർവഹിച്ചു.സംസ്ഥാന തലത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത് തൽസമയം പ്രദർശിപ്പിച്ചു.
കോമേഴ്സ് വിഭാഗം അസി.പ്രൊഫസർ ദൃശ്യദാസ്, ഉണർവ് പദ്ധതി കോർഡിനേറ്റർ ശരത് പ്രശാന്ത്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ,കോളേജ് യൂണിയൻ ചെയർമാൻ വിഘ്‌നേഷ് ദേവ് എന്നിവർ ആശംസ അറിയിച്ചു.വോളന്റിയർമാരായ പ്രിയദർശിനി സ്വാഗതവും മീനാക്ഷി.ബി.എസ് നന്ദിയും പറഞ്ഞു.കേരള എക്സൈസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് വിമുക്തി മിഷനിലൂടെ എൻ.എസ്.എസ് വോളന്റിയർമാരും വിദ്യാർത്ഥികളും പങ്കാളിത്ത ഗ്രാമത്തിലും ലഹരി വർജ്ജന പ്രവർത്തനം നടത്തും.