തിരുവനന്തപുരം: കേരളത്തിൽ ഇറിഗേഷൻ ടുറിസത്തിന് വളരെയേറെ സാദ്ധ്യതയുണ്ടെന്നും അത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 29.70 ലക്ഷം ചെലവഴിച്ച് നവീകരിച്ച വട്ടിയൂർക്കാവ് ചേമ്പ്രക്കുളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മൈനർ ഇറിഗേഷൻ ഡിപ്പാർട്‌മെന്റാണ് പദ്ധതി നടപ്പാക്കിയത്. ട്രിഡ ചെയർമാൻ കെ.സി.വിക്രമൻ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ,കൗൺസിലർ ഐ.എം.പാർവതി,സംഘാടക സമിതി ചെയർമാൻ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.