
തിരുവനന്തപുരം: പൊലീസ് പിടികൂടാൻ എത്തുന്നത് കണ്ട് കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. ആറ്റിപ്ര,പള്ളിത്തുറ വിളയിൽകുളം മാടൻകോവിൽ വീട്ടിൽ വാവ കൃഷ്ണയെന്ന് വിളിക്കുന്ന കൃഷ്ണ.എസ്.ബാബുവിനെയാണ് (26) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ സെപ്തംബർ 30ന് കേരള പൊലീസിന്റെ യോദ്ധാവ് പദ്ധതിയിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തുമ്പ എഫ്.സി.ഐ ഗോഡൗണിന് സമീപത്തെ പുരയിടത്തിൽ പരിശോധനയ്‌ക്കെത്തിയ പൊലീസിനെ കണ്ട് പ്രതി കൈവശമുണ്ടായിരുന്ന കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. അന്ന് രണ്ട് കിലോ കഞ്ചാവും, കഞ്ചാവ് അളക്കാനുപയോഗിക്കുന്ന ത്രാസും, ചില്ലറ വില്പനക്കായി ഉപയോഗിക്കുന്ന പോളിത്തീൻ കവറുകളും പൊലീസ് സംഭവസ്ഥത്ത് നിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ രഹസ്യ അന്വേഷണത്തിലാണ് പിടികൂടിയത്. വധശ്രമം, അടിപിടി, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ നിരവധി കേസിലെ പ്രതിയാണിയാൾ. തുമ്പ എസ്.എച്ച്.ഒ ശിവകുമാർ, എസ്.ഐമാരായ ഇൻസമാം,സലാഹുദ്ധീൻ, സി.പി.ഒമാരായ ബിനു, ശ്രീദേവി, മനു, സുനിൽ,സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.