su

കിളിമാനൂർ: കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ കാമ്പെയിന്റെ ഉദ്ഘാടനം എക്സൈസ് ജോയിന്റ് കമ്മീഷണർ പി.വി.ഏലിയാസ് നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ മോഹൻ കുമാർ,പ്രിവന്റീവ് ഓഫീസർ ഷൈജു,പി.ടി.എ വൈസ് പ്രസിഡന്റ് സിജി മോൾ,സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ അസിതാ നാഥ് സ്വാഗതവും ഹെഡ്മിസ്ട്രസ് ജ്യോതി നന്ദിയും പറഞ്ഞു.സ്കൂൾ അദ്ധ്യാപിക ലിജി ശ്രീകുമാർ രചിച്ച ഒരേ ധ്വനി എന്ന ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഓഡിയോ ചടങ്ങിൽ പ്രകാശിപ്പിച്ചു.