
കിളിമാനൂർ :കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക യന്ത്രം സർവവംചലിതം പദ്ധതിയുടെ ഭാഗമായി നടത്തി വന്ന 15 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ 20 അഗ്രോ സർവീസ് സെൻഡർ അംഗങ്ങൾക്കും കർമ്മ സേനാംഗങ്ങൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ.ഡി അദ്ധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റന്റ് ഡയറക്ടർ,ബി.ഡി.ഒ,കേരള യന്ത്രവത്കരണ മിഷൻ ഭാരവാഹികൾ,ബ്ലോക്ക് തല കൃഷിക്കാർ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.