
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം റാമിന്റെ ലൊക്കേഷനിൽ നിന്ന് പകർത്തിയ ചിത്രം പങ്കുവച്ച് സംയുക്ത മേനോൻ. മനോഹരമായ ചിത്രം പകർത്തിയത് ആരെന്ന് അന്വേഷിച്ച ആരാധകരുടെ കണ്ണുടക്കിയത് അടിക്കുറിപ്പിലായിരുന്നു. കാമറ ചിഹ്നത്തിനു നേരെ മോഹൻലാൽ എന്നു സംയുക്ത കുറിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫറെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകൾ പോസ്റ്റിനു താഴെ നിറയുന്നു. കഴിഞ്ഞദിവസം മോഹൻലാലും ഒന്നിച്ചുള്ള ചിത്രം ഇന്ദ്രജിത്ത് പങ്കുവച്ചിരുന്നു. റാമിന്റെ ലണ്ടൻ ഷെഡ്യൂളിൽ മോഹൻലാൽ, ഇന്ദ്രജിത്ത്, പ്രിയങ്ക നായർ, സംയുക്ത മേനോൻ എന്നിവരാണ് താരങ്ങൾ.