manushyachangala

വിതുര:സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി വിതുര ഗവൺമെന്റ് യു.പി.എസ് പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിൽ നിന്നും 1300 മീറ്റർ നീളത്തിൽ മനുഷ്യചങ്ങല തീർത്തു.വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ജനപ്രതിനിധികളും ചങ്ങലയിൽ കണ്ണികളായി.കലുങ്ക് ജംഗ്ഷനിൽ ചേർന്ന പൊതുയോഗം വെള്ളനാട് ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്. സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു.വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,സ്റ്റാൻഡിംഗ്കമ്മിറ്റി അദ്ധ്യക്ഷ നീതുരാജീവ്,സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.പി.ശോഭനാദേവി,എസ്.എം.സി ചെയർമാൻ പി.സന്തോഷ്‌കുമാർ,മദർ പി.ടി.എ പ്രസിഡന്റ് രേഷ്മ,അദ്ധ്യാപകരായ ജിജിലാൽ,ഉദയൻ,അനിൽകുമാർ എന്നിവർ പങ്കെടുത്തു.രക്ഷകർത്താക്കൾക്കായി ലഹരിവിരുദ്ധശിൽപ്പശാലയും സംഘടിപ്പിച്ചു.

പടം

വിതുര ഗവൺമെന്റ് യു.പി.സ്‌കൂൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തിയ മനുഷ്യചങ്ങല