kalmuttile-murivu

കല്ലമ്പലം‌: യുവാവിന് തെരുവ് നായയുടെ കടിയേറ്റു. കാട്ടുചന്ത പേരൂർ കുന്നുവിള വീട്ടിൽ ഹാഷിറുദ്ദീനാണ് തെരുവ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വീട്ടിൽ നിന്ന് പേരൂർ ജംഗ്ഷനിലേക്ക് നടന്നു പോകുകയായിരുന്ന ഹാഷിറുദ്ദീന്റെ പിന്നാലെ പാഞ്ഞു വന്ന നായ വലതു കാൽമുട്ടിന് മുകൾ ഭാഗത്ത് മാരകമായ രീതിയിൽ കടിച്ചു മുറിവേൽപ്പിക്കുകയായിരുന്നു.

ഇയാളുടെ സഹോദരൻ വർക്കല സിവിൽ എക്സൈസ് ഓഫീസർ സജീറും ഇവരുടെ കുടുംബ സുഹൃത്തായ പണയിൽ താഹയും ചേർന്നാണ് ഇയാളെ നായയിൽ നിന്ന് രക്ഷിച്ചത്. പോങ്ങനാടുള്ള കെ.വി ക്ലിനിക് ഉടമ ഡോ.വിജയൻ ഫസ്റ്റ് എയ്ഡ് നൽകുകയും തുടർന്ന് ഹാഷിറുദ്ദീൻ കൊല്ലം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്തു.