chulli

നെടുമങ്ങാട്: വഞ്ചുവം മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നബിദിന ആഘോഷങ്ങൾ വഞ്ചുവം ജുആ മസ്ജിദിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഹിദയത്തുൽ ഇസ്ലാം മദ്രസയിൽ തുടക്കം കുറിച്ചു.വഞ്ചുവം,ഇളവട്ടം,ചാവറക്കോണം മദ്രസകളിലെ വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ ജമാഅത്ത് പ്രസിഡന്റ് അഡ്വ.കെ. ഉവൈസ്ഖാൻ ഉദ്ഘടനം ചെയ്തു.ജമാഅത്ത് സെക്രട്ടറി എം.എം.നജിം,ഇമാം ഉബൈദ് മൗലവി,ജമാഅത്ത് ജോയിന്റ് സെക്രട്ടറിമാരായ ഷഫീർ, ഹബീബ്,ട്രഷറർ എ.നിസാം,വൈസ് പ്രസിഡന്റ് എസ്.സിയാദ്,മഹീൻ ഇടമല എന്നിവർ പങ്കെടുത്തു.നബിദിന സന്ദേശറാലി ഞായറാഴ്ച വഞ്ചുവത്ത് നിന്ന് ആരംഭിച്ച് ആട്ടുകൽ വഴി വഞ്ചുവം മദ്രസയിൽ എത്തിച്ചേരും.മത്സര വിജയികൾക്ക് സമ്മാനദാനം,മൗലിദ് പാരായണം,അന്നദാനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

ഫോട്ടോ: വഞ്ചുവം ജുആ മസ്ജിദിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഹിദയത്തുൽ ഇസ്ലാം മദ്രസയിലെ നബിദിനാഘോഷം ജമാഅത്ത് പ്രസിഡന്റ് അഡ്വ.കെ.ഉവൈസ്ഖാൻ ഉദ്ഘടനം ചെയ്യുന്നു