
വർക്കല :ചെറുന്നിയൂർ കെയർ ഫോർ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നിർദ്ധന ചികിത്സാ നിധിയുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.വി.ജോയി എം.എൽ.എ മൂന്നു രോഗികൾക്ക് ചികിത്സാ സഹായം വിതരണം ചെയ്തു. പ്രസിഡന്റ് അഡ്വ.സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ,പഞ്ചായത്ത് പ്രസിഡന്റ് ശശികല,ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ:സൈമൺ മോറിസൺ,വക്കം റൂറൽ ഹെൽത്ത് സെന്റെർ ഡോ.രാമകൃഷ്ണ ബാബു,കൈരളി ജൂവലേഴ്സ് എം.ഡി നാദർഷാ,സെക്രട്ടറി ശിവശങ്കരൻ വിജയൻ,ട്രഷറർ നവ പ്രകാശ് എന്നിവർ സംസാരിച്ചു.