തിരുവനന്തപുരം: ഇടമലയാർ ആനവേട്ടക്കേസ് പ്രതിയായ പേട്ട സ്വദേശി അജി ബ്രൈറ്റിനെ മർദ്ദിച്ചെന്ന കേസിൽ ആരോപണവിധേയരായ ഐ.എഫ്.എസ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായി മൊഴി നൽകി. മുൻ ഡി.എഫ്.ഒ ടി. ഉമ, ഭർത്താവും വനം ഡെപ്യൂട്ടി കൺസർവേറ്ററുമായിരുന്ന ആർ. കമലഹാർ എന്നിവരാണ് ഹാജരായത്. മൊഴിയെടുപ്പ് പൂർത്തിയായതായും 17ന് ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് കൈമാറുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥ‍ർ പറഞ്ഞു.

2015 ജൂലായിൽ അറസ്റ്റിലായശേഷം വഴുതക്കാട്ടെ വനംവകുപ്പ് ആസ്ഥാനത്തുണ്ടായ മർദ്ദനത്തിൽ അജിയുടെ വാരിയെല്ല് തകർന്നെന്നാണ് പരാതി. ഏഴു വർഷത്തിനിടെ ഒരിക്കൽപോലും അന്വേഷണ ഏജൻസികൾ മുമ്പാകെ ദമ്പതികൾ ഹാജരായിരുന്നില്ല. കേസ് റദ്ദാക്കാനുള്ള ഇരുവരുടെയും അപേക്ഷ രണ്ടാഴ്ച മുമ്പ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇരുവരും ഹാജരായത്.