വേങ്ങോട്: കഥകളി നടൻ തോന്നയ്ക്കൽ പീതാംബരന്റെ സഹോദരൻ വേങ്ങോട് ഗായത്രി ഭവനിൽ (മഞ്ഞാടികുന്നിൽ) ആർ. സത്യവ്രതൻ (81, വിമുക്തഭടൻ, റിട്ട. കെ.എസ്.ആർ.ടി.സി, തോന്നയ്ക്കൽ സാംസ്കാരിക സമിതി മുൻ വോളിബാൾ കോച്ച്) നിര്യാതനായി. ഭാര്യ: എ. പത്മിനി (മുൻ പഞ്ചായത്ത് മെമ്പർ, സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി, സി.ഐ.ടി.യു മംഗലപുരം ഏരിയ കമ്മിറ്റി അംഗം, സി.പി.എം വേങ്ങോട് ലോക്കൽ കമ്മിറ്റിഅംഗം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ മംഗലപുരം ഏരിയ കമ്മിറ്റി അംഗം). മക്കൾ : എസ്.ബ്രഹ്മകുമാർ (വിമുക്തഭടൻ),എസ്. ബ്രഹ്മപ്രകാശ് (മലേഷ്യ), പി.എസ്.ഗായത്രി. മരുമക്കൾ : ബി.എസ്. സുവിദ്യ, എം. ഡെയ്സില (മലേഷ്യ), വി. കൃഷ്ണകുമാർ (ടൊയോട്ട). സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.