kodiyeri

തിരുവനന്തപുരം: പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ദീർഘകാലം അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് പൊതുദർശനത്തിന് എത്തിക്കാത്തത് അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ്

വിശദീകരണക്കുറിപ്പ് ഇറക്കി.

ദീർഘനാളത്തെ രോഗാവസ്ഥ ശരീരത്തെ ഏറെ ബാധിച്ചതുകാരണം മരണശേഷവും ദീർഘമായ യാത്ര ഒഴിവാക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം.

തിരുവനന്തപുരത്ത് കൊണ്ടുവരാത്തത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ നടക്കുന്ന പ്രചാരണം

ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ചർച്ചയായതിനെ തുടർന്നാണ് വിശദീകരണം നൽകാൻ പാർട്ടി തീരുമാനിച്ചത്.