
തിരുവനന്തപുരം: വർദ്ധിപ്പിച്ച റിപ്പോ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻനാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ റിസർവ് ബാങ്കിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മുൻ എം.പി പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ അദ്ധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് കേരള സോണൽ മാനേജർക്ക് നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ, ദേശീയ ജനറൽ സെക്രട്ടറി എം.വിജയ്, ദേശീയ സെക്രട്ടറി പുഷ്പം സൈമൺ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനോയ് ഷാനൂർ, സംസ്ഥാന സെക്രട്ടറിമാരായ ചേന്തി അനിൽ, പി.ഫ്രാൻസിസ്, സി.ആർ.സാനു,വനിതാ വിഭാഗം സംസ്ഥാന ട്രഷറർ ലത സി.നായർ,വനിതാ വിഭാഗം കൊല്ലം ജില്ലാ പ്രസിഡന്റ് പ്രഭ,പ്രീത വി.പ്രകാശ് അജിത,രഞ്ജിത്ത് സൂസൻ,സോജൻ,രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.