തിരുവനന്തപുരം: കോവളം വെള്ളാർ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ രാജ്യാന്തര നൃത്തോത്സവം ഇന്ന് ആരംഭിക്കും.ഇന്ത്യയിലും വിദേശത്തുമുള്ള കലാകാരൻമാർ പങ്കെടുക്കുന്ന നൃത്തോത്സവം ദിവസവും വൈകിട്ട് 7ന് തുടങ്ങും. 9 ദിവസം നീണ്ടുനിൽക്കുന്ന നൃത്തോത്സവം 16ന് സമാപിക്കും. അമേരിക്കയിൽ നിന്നെത്തിയ കലാകാരി ഡോ. സുനന്ദ നായരുടെ 'ജലം' എന്ന നൃത്താവതരണത്തോടെ ഉത്സവത്തിന് തുടക്കമാകും. ജാനകി രംഗരാജൻ, ശർമിള മുഖർജി, ഡോ.പദ്മിനി കൃഷ്ണൻ, അപർണാ രാമസ്വാമി, കലാമണ്ഡലം രാജി, മധുമിത റോയി, ശിവ ഡാൻസ് സ്‌കൂൾ, മഹാദേവ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെർഫോമിംഗ് ആർട്സ്, കലാഞ്ജലി ഫൗണ്ടേഷൻ, തുടിപ്പ്, റിഗാറ്റ നാട്യ സംഗീത കേന്ദ്ര, ശിശിര എന്നിവർ അരങ്ങിലെത്തും. സമാപനദിനമായ 16ന് പാരിസ് ലക്ഷ്മി, ഗീത പദ്മകുമാർ, ഡി.ആർ ക്രൂ എന്നിവർ നൃത്തം അവതരിപ്പിക്കും.