
കോവളം: വിഴിഞ്ഞം തുറമുഖം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും, മുല്ലൂർ നിവാസികളുടെ സ്വൈരജീവിതം ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി മുല്ലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുല്ലൂർ കലുങ്കുനട ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി. ഏരിയാ പ്രസിഡന്റ് ശ്രീജുലാൽ വി.എസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി വെങ്ങാനൂർ സതീഷ് ധർണ ഉദ്ഘാടനം ചെയ്യ്തു. നേതാക്കളായ അഡ്വ.രാജ്മോഹൻ,മുക്കോല ജി.പ്രഭാകരൻ, അജയ്.പി, സുനീഷ്.എസ്, ജനാർദനൻ നായർ,മുല്ലൂർ ശശിധരൻ,സമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.