ആറ്റിങ്ങൽ: അവനവഞ്ചേരി ഇന്ത്യാൻ പബ്ലിക് സ്കൂളും കലാഭവൻ മണി സേവന സമിതിയും സംയുക്തമായി നടത്തുന്ന നോ മോർ ഹംഗ്റിയുടെ ഭാഗമായി നിർധനർക്ക് ഭക്ഷണ പൊതി വിതരണം ചെയ്തു. പദ്ധതി ഇന്ത്യാന പബ്ലിക് സ്കൂൾ ചെയർമാൻ എൻ.പി സുദർശനൻ ഉദ്ഘാടനം ചെയ്തു. കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത് ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി.
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നടന്ന ഭക്ഷണപ്പൊതി വിതരണോദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രീത സോമൻ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലിജി ജോഷ്വ, ആശുപത്രി മെയിൽ നഴ്സ് ലാലു, അദ്ധ്യാപകരായ ഉമേഷ് മുരളി രാജ്, അനസ്, വീണാ പ്രേംലാൽ, ദീപ ശ്രീകുമാർ, വിദ്യാർഥി പ്രതിനിധികളായ പ്രഹ്ലാദ്, കൗടില്യൻ, കാശിനാഥ്, അഭിഷേക് ബൈജു പണിക്കർ, ശ്രേയ ദർശൻ, തന്മയ, നസ്റിൻ, ജാനകി, ഗൗരി നിരഞ്ജന എന്നിവർ പങ്കെടുത്തു.