തിരുവനന്തപുരം:ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് അക്ഷരം 'റീൽസിന്റെ' ആഭിമിഖ്യത്തിൽ ഓൺലൈൻ ചിത്ര രചനാ മത്സരം സംഘടിപ്പിക്കും.ചിത്ര രചന- യു പി വിഭാഗം - 'കാലാവസ്ഥയും സമൂഹവും', എച്ച്.എസ് വിഭാഗം - 'വിഭവങ്ങളുടെ സുസ്ഥിര വിനിയോഗം', എച്ച്.എസ്.എസ് വിഭാഗം - 'ലഹരി വിരുദ്ധ സമൂഹം' തുടങ്ങിയ വിഷയങ്ങളിലായാണ് മത്സരങ്ങൾ. എ ഫോർ പേപ്പറിൽ വാട്ടർ കളർ ഉപയോഗിച്ച് വരച്ച ചിത്രവും പഠിക്കുന്ന സ്ഥാപനത്തിന്റെ ഐ.ഡി കാർഡുമടക്കം സ്കാൻ ചെയ്ത് 20ന് മുൻപായി sciencereelsaksharam@gmail.com എന്ന ഇ-മെയ്‌ലിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് ഡോ.അർച്ചന ഫോൺ.9446610155.