p

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിലെ അതിഥിസത്കാരത്തിന് ചെലവായ 3,16,170 രൂപ ഇന്ത്യൻ കോഫിഹൗസിന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി.

ഏറ്റവും കൂടുതൽ അതിഥിസത്കാരത്തിനായി ചെലവിട്ടിരിക്കുന്നത് വനം മന്ത്രി എ.കെ. ശശീന്ദ്രനാണ്. 32,378 രൂപ. ഏറ്റവും കുറവ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക്. 1412 രൂപ. മുഖ്യമന്ത്രിക്ക് 12,242 രൂപയാണ് ചെലവായത്. മന്ത്രി വി.എൻ. വാസവന് 22,518 രൂപയും മന്ത്രി ജി.ആർ. അനിലിന് 21,522 രൂപയും മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് 20,276 രൂപയും പ്രതിപക്ഷനേതാവിന് 15,447 രൂപയും ചെലവായി.

മറ്റു മന്ത്രിമാരുടെ ചെലവ്:

റവന്യുമന്ത്രി കെ. രാജൻ- 9,547

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ- 10,428

തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ- 13,525

ഗതാഗതമന്ത്രി ആന്റണി രാജു- 7550

സ്പോർട്സ് മന്ത്രി വി. അബ്ദുറഹ്മാൻ- 11,166

ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ- 14,047

ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു- 12,511

തദ്ദേശമന്ത്രി എം.വി. ഗോവിന്ദൻ (അന്നത്തെ)- 11,568

പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്- 11,705

കൃഷിമന്ത്രി പി. പ്രസാദ്- 17,045

പട്ടികജാതി ക്ഷേമമന്ത്രി കെ. രാധാകൃഷ്ണൻ- 11,485

നിയമമന്ത്രി പി. രാജീവ്- 11,226

മത്സ്യബന്ധന മന്ത്രി സജി ചെറിയാൻ (അന്നത്തെ) - 9718

പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി - 19,687

ആരോഗ്യമന്ത്രി വീണ ജോർജ്- 19,167