
വർക്കല: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ " ഉണർവ്വ് പദ്ധതി " ശിവഗിരി ശ്രീനാരായണ കോളേജിലും നടപ്പിലാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും കേരള സർവകലാശാല എൻ.എസ്.എസ് സെല്ലിന്റെയും നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ കോളേജുകളിലും നടന്ന പരിപാടികളുടെ ഭാഗമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. മുഖ്യമന്ത്രി സംസ്ഥാനതലത്തിൽ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത തത്സമയ ചടങ്ങുകൾ സ്ക്രീനിലൂടെ
കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും കാണുന്നതിനുള്ള സൗകര്യവും ക്രമീകരിച്ചിരുന്നു. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. വിനോദ് സി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി ബോധി തീർത്ഥ മുഖ്യ പ്രഭാഷണവും ലഹരിവിരുദ്ധ സന്ദേശവും നൽകി.
എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി. എസ്.ആർ.എം, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എസ്. ഹരികുമാർ, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. പ്രീത കൃഷ്ണ, സെനറ്റ് മെമ്പർമാരായ ഡോ.എസ്. സോജു, ഡോ.ജി.എസ് ബബിത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.കെ. സുമേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ജി. ശിവകമാർ എന്നിവർ സംസാരിച്ചു. എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ വീനസ്. സി.എൽ സ്വാഗതവും സുകന്യ നന്ദിയും പറഞ്ഞു.