തിരുവനന്തപുരം: വെളളാപ്പളളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ഉളളൂരിൽ നിർമ്മിക്കുന്ന 'സ്‌നേഹ സദന'ത്തിന്റെ നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. ഡോ.പല്പു സ്‌മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്‌ടർ ചെയർമാനും പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ ജനറൽ സെക്രട്ടറി ആലുവിള അജിത്ത് ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് രൂപീകരിച്ചത്. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ആക്കുളം മോഹനൻ,കെ.വി.അനിൽകുമാർ എന്നിവരാണ് കൺവീനർമാർ.ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ, എസ്.എൻ.ഡി.പി യോഗം ഡയറക്‌ടർ ബോർഡ് അംഗം കടകംപളളി സനൽ,ചാരിറ്റി സെന്റർ പ്രസിഡന്റ് വി.മോഹൻദാസ്, സെക്രട്ടറി ജി.സുരേന്ദ്രനാഥ് എന്നിവരാണ് രക്ഷാധികാരികൾ.