annada

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീജിയണൽ കാൻസർ സെന്ററിന് മുന്നിൽ നടത്തിയ ചതയ ദിന അന്നദാനം ഡോ. പി.പല്പു സ്മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വനിതാ സംഘം സെക്രട്ടറി ആശാ രാജേഷ് നടത്തിയ അന്നദാനത്തിൽ യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ചെയർമാൻ മുകേഷ് മണ്ണന്തല,യൂത്ത് മൂവ്‌മെന്റ് ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അരുൺ കഴക്കൂട്ടം,ചെമ്പഴന്തി ശ്രീകണ്ഠൻ,ഡോ.പി.പല്പു സ്മാരക യൂണിയൻ യൂത്ത് മൂവ്‌മെന്റ് ചെയർമാൻ മണിലാൽ,കൺവീനർ അരുൺകുമാർ,ആർ.സുനിൽകുമാർ മണ്ണന്തല,കോവളം യൂണിയൻ യൂത്ത് മൂവ്‌മെന്റ് അംഗം അനു രാമചന്ദ്രൻ,സത്യശീലൻ തുടങ്ങിയവർ പങ്കെടുത്തു.