തിരുവനന്തപുരം: പട്ടം മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലഹരി വിരുദ്ധ കാമ്പയിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ് നിർവഹിച്ചു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ രചിച്ച ഗാന്ധി ഗീതം സ്‌കൂളിലെ സംഗീത അദ്ധ്യാപിക കെ.സി.രമ സംഗീതം നൽകി ഗാന്ധിദർശൻ അംഗങ്ങളായ അഹല്യ, അമൃത,സേറാ ഷാജി, ലക്ഷ്മി എന്നിവർ ആലപിച്ച സി.ഡിയുടെ പ്രകാശനം പ്രിൻസിപ്പൽ ഡോ.കെ.ലൈലാസും ഹെഡ്മാസ്റ്റർ ഷാജി എൽ.ആറും ചേർന്ന് നിർവഹിച്ചു.കുന്നത്തൂർ പ്രകാശ്,സുകുമാരൻ,ടെൻസിംഗ്,ശ്രീജ,ധന്യ,സെനിജ,സ്‌മിത മാത്യൂ, കൃഷ്‌ണപ്രിയ,ജനറൽ സ്റ്റാഫ് സെക്രട്ടറി ബിനു രാജ് എന്നിവർ പങ്കെടുത്തു.