
തിരുവനന്തപുരം: ലഹരി വ്യാപനത്തെ ചെറുക്കാനും യുവതലമുറ അപകടക്കെണിയിൽ പെട്ടുപോകാതിരിക്കാനുള്ള പ്രതിരോധം സൃഷ്‌ടിക്കാനും ഗാന്ധി മൂല്യങ്ങൾക്കേ കഴിയൂവെന്ന് ഗാന്ധി സ്‌മാരകനിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്‌ണൻ പറഞ്ഞു. ദേശീയ ബാലതരംഗം ചെയർമാൻ ടി.ശരത് ചന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ദേശീയ ബാല തരംഗവും കല്യാൺ സ്‌കൂളും ചേർന്ന് ഗാന്ധി സ്‌മാരകനിധിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധി സ്‌മൃതി യാത്രയും ലഹരി വിരുദ്ധ കൂട്ടായ്‌മയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധി സ്‌മാരക നിധി സെക്രട്ടറി ഡോ.എൻ.ഗോപാലകൃഷ്‌ണൻ നായർ, കല്യാൺ സ്‌കൂൾ സി.ഇ.ഒ പ്രിയ ബാലൻ, ബി.കെ.മോഹനൻ, ടി.പി.പ്രസാദ്, കല്യാൺ സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ ലൈല, ഉമ്മർ, സോമനാഥൻ നായർ, വിശാഖ് തുടങ്ങിയവർ പങ്കെടുത്തു.