ganja

തിരുവനന്തപുരം: പച്ചക്കറിക്കൊപ്പം ഓട്ടോയിൽ മൂന്നു കിലോ കഞ്ചാവ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ച സംഭവത്തിൽ ‌ഡി.ഐ.ജി അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി 12ന് തിരിച്ചെത്തിയ ശേഷം നടപടിയുണ്ടാവും. ജയിൽ സൂപ്രണ്ട് ആർ. സാജനെ സസ്പെൻഡ് ചെയ്യാനും ഡി.ഐ.ജി സാം തങ്കയ്യനെതിരെ വകുപ്പുതല നടപടിയെടുക്കാനും ശുപാർശ ചെയ്ത് ജയിൽ ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ തടവുകാരൻ അഷ്‌റഫിനു വേണ്ടിയാണ് കഞ്ചാവെത്തിച്ചത്.