kk

വർക്കല :പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ അനുവദിച്ച 16 ലക്ഷം രൂപയുടെ ഉത്തരവ് കുടുംബാംഗങ്ങൾക്ക് അഡ്വ.വി.ജോയി എം.എൽ.എ വീട്ടിലെത്തി കൈമാറി. മരണപ്പെട്ട 4 പേരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതമാണ് നൽകുന്നത്. വെട്ടൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ,പഞ്ചായത്ത് അംഗങ്ങളായ താഹ,എമിലി,വർക്കല നഗരസഭ കൗൺസിലർ ഷംസുദ്ദീൻ തുടങ്ങിയവർ എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.