
കല്ലിയൂർ : പെരിങ്ങമ്മല നവജ്യോതി റസിഡന്റ്സ് അസോസിയേഷന്റെ 24-ാമത് അർദ്ധവാർഷിക പൊതുയോഗം അസോസിയേഷൻ പ്രസിഡന്റ് എ.എസ്. പണിക്കരുടെ അദ്ധ്യക്ഷതയിൽ നടന്നു. ഡോ. റോയ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.എസ്.കെ.സുരേന്ദ്രൻ മെമ്മോറിയൽ പ്രസംഗ മത്സര വിജയികൾക്കും വിദ്യാഭ്യാസ പ്രോത്സാഹനത്തിനും കാഷ് അവാർഡുകളും കലാകായിക സാഹിത്യ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി.ജനറൽ സെക്രട്ടറി കെ.ജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജയദാസ് സ്റ്റീഫൻസൺ സ്വാഗതവും എസ്.ജയകുമാർ നന്ദിയും പറഞ്ഞു.