christnagar

മലയിൻകീഴ്: ലോക പ്രകൃതി ദിനവും സസ്യാഹാര ദിനവും ആചരിക്കുന്നതിന്റെ ഭാഗമായി മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറികളുടെയും പ്രകൃതി സൗഹൃദ ഉല്പന്നങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു.പരിസ്ഥിതി ക്ലബ് അംഗങ്ങളും, തിരുവനന്തപുരം കേന്ദ്രമായ തണൽ പരിസ്ഥിതി സംഘടനയിലെ കർഷകരുമാണ് ജൈവ പച്ചക്കറികൾ പ്രദർശിപ്പിച്ചത്. നാൽപ്പത് ഇനം പച്ചക്കറികൾ പ്രദർശിപ്പിച്ചു.കഴക്കൂട്ടം കേന്ദ്രമായി പ്രവർത്തിക്കുന്ന വർഷ്യ ഇക്കോ സൊലൂഷൻസിന്റെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങളുടെ പ്രദർശനം. മുപ്പതിലധികം ഉല്പന്നങ്ങളുടെ പ്രദർശനം നടന്നു. കോളേജിലെ 1200 വിദ്യാർത്ഥികളും അദ്ധ്യാപകരും വിവിധ സ്റ്റാളുകൾ സന്ദർശിച്ചു.കോളേജ് മാനേജർ ഫാ. ഡോ.ടിറ്റോ വർഗീസ് സി.എം.ഐ,പ്രിൻസിപ്പൽ ഡോ.ജോളി ജേക്കബ്,ബർസാർ ഫാ.സുബിൻ കോട്ടൂർ,കർഷകൻ പി.മോഹനൻ,വർഷ്യയുടെ സഹ സ്ഥാപക അനു നിധീഷ്,അദ്ധ്യാപകരായ ഡോ.ഷാനന്ദ് കെ.പി.,തസ്നി എസ്., ഗോപിക.പി., ആതിര.ഡി.വി എന്നിവർ നേതൃത്വം നൽകി.

ക്യാപ്ഷൻ: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ നടന്ന ജൈവ പച്ചക്കറി,പ്രകൃതി സൗഹൃദ ഉല്പന്ന പ്രദർശനം