maranalloor

മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ തെരുവ് നായ്ക്കൾക്ക് പേവിഷ വാക്സിൻ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർ‌വഹിച്ചു. മാറനല്ലൂർ വെറ്റിനറി ഡോക്ടർ അരുൺ,പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആറ്റോ വർഗീസ് എന്നിവർ പങ്കെടുത്തു. മാറനല്ലൂർ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയ 880 തെരുവ് നായ്ക്കൾക്ക് ഇന്നലെ വരെ വാക്സിൽ നൽകിയതായി വെറ്റിനറി ഡോക്ടർ അറിയിച്ചു. പഞ്ചായത്തിലെ എല്ലാ തെരുവ് നായ്ക്കൾക്കും വാക്സിൽ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ അറിയിച്ചു.