
നെയ്യാറ്റിൻകര: വെണ്ണിയൂർ സെന്റ് ജോസഫ് യു.പി.എസിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണവും ബോധവത്കരണവും അഡ്വ. എം.വിൻസെന്റ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ലോക്കൽ മാനേജർ ഫാ.സാമുവൽ പുത്തൻപുരയിൽ അദ്ധ്യക്ഷത വഹിച്ചു.സിസ്റ്റർ ദീപാ ജോസ് ഡി.എം സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ഭഗത്റൂഫസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ജയകുമാരി,വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി വത്സലൻ,വാർഡ് മെമ്പർ സുനിതാബിനു, പി.ടി.എ പ്രസിഡന്റ് ജോസ്.എസ് എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരെ ഒരു കൈയൊപ്പ് എന്ന പരിപാടിയുടെ ഭാഗമായ ഒപ്പു ശേഖരണവും നടന്നു. ലഹരിക്കെതിരെ പോരാടുന്ന മാദ്ധ്യമ പ്രവർത്തകരായ ഗിരീഷ് പരുത്തിമഠം,പ്രദീപ് കുമാർ, ഉമേഷ്, സതീഷ്‌കുമാർ എന്നിവരെ ചടങ്ങിൽ എം.എൽ.എ പൊന്നാട അണിയിച്ചു. തുടർന്ന് നെയ്യാറ്റിൻകര എക്സൈസ് പ്രിവന്റീവ് ഓഫീസർ പത്മകുമാറിന്റെ ബോധവത്കരണ ക്ലാസും നടന്നു.