തിരുവനന്തപുരം: രോഗാതുരരും നിരാലാംബരുമായ കുടുംബങ്ങൾക്കും കോൺഗ്രസ് വലിയവിള മണ്ഡലത്തിന്റെ 'കരുണാർദ്രം കാരുണ്യം'സഹായ വിതരണത്തിന്റെ ഉദ്ഘാടനം കെ.മുരളീധരൻ എം.പി നിർവഹിച്ചു.

ഒരുമാസത്തേക്കുള്ള 25 ഇന ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് കൂട്ടാംവിളയിലെ രോഗാതുരനായ കുടുംബനാഥന് നൽകി.

മണ്ഡലം പ്രസിഡന്റ് എ.ജി.നൂറുദീൻ,സിനോയ് കുരുവിള,എസ് സുരേഷ്‌കുമാർ,ആർ.ജയകുമാർ,എ.എസ്. മോഹൻരാജ് തുടങ്ങിയവർ നേതൃത്വം നൽകി.